Update Body
ഏഴൂർ ഗവ. ഹയർ സെക്കണ്ടറിസ്കൂളിന് വേണ്ടി തിരൂർ നഗരസഭ നിർമ്മിച്ച് നൽകിയ സ്കൂൾ ഗെയ്റ്റ് , ആധുനിക രീതിയിൽ സജ്ജീകരിച്ച ഹയർസെക്കൻ്റെറി കെമിസ്ട്രി ലാബ് , ഹൈസ്കൂൾ സ്റ്റാഫ് റൂമുകൾ എന്നിവയുടെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട തിരൂർ നഗരസഭ ചെയർപേഴ്സൺ ശ്രീ . കീഴേടത്തിൽ ഇബ്രാഹീം ഹാജി , നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് മനാഫ് പൂന്തല അധ്യക്ഷത വഹിച്ചു.
ബഹു.നഗരസഭ വൈസ്. ചെയർ പേഴ്സൺ ശ്രീമതി സിന്ധു മംഗലശ്ശേരി മികച്ച വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ഇ അബൂബക്കർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൈഫുന്നിസ എൻ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. യാസർ പൊട്ടച്ചോല, കൗൺസിലർമാരായ കെ.കെ റിയാസ്, ഐ പി സീനത്ത്, ടി കെ ഹഫ്സത്ത്, GBHSS പ്രിൻസിപ്പൽ എം സി രഹ്‌ന, എ കെ സെയ്താലിക്കുട്ടി, കെ ദിനേശ് ബാബു, റസിയ ഷാഫി എം പി, അനിൽ തൊട്ടിയാട്ടിൽ, കരീം മേച്ചേരി,കെ പി ഫസലുദ്ദീൻ, കെ ഹസ്സൻ മാസ്റ്റർ, ടി കെ കുഞ്ഞവറാൻ കുട്ടി,ഇന്ദിര ടീച്ചർ, ഷബീർ മുണ്ടേക്കാട്ട്, അബൂബക്കർ സിദ്ദീഖ് പി പി, ഐ വി അബ്ദുൽ ജലീൽ, കോൺട്രാക്ടർമാരായ ഫിറോസ് വാൽക്കണ്ടി,അബ്ദുൽസലാം സി എം, എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ് എം കൃഷ്ണൻ സ്വാഗതവും ഹെഡ്മാസ്റ്റർ കൃഷ്ണൻ എംപി നന്ദിയും പറഞ്ഞു.
Update Image
pic 1
pic 2
pic 3