2024 സപ്റ്റംബർ 11 ലെ 2920 -ാം നമ്പർ അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. നമ്പർ 813/2024 ആയി  പ്രസിദ്ധപ്പെടുത്തിയ 10.09.2024 ലെ സ.ഉ.(അച്ചടി) നം.49/2024/ത.സവ.ഭ.വ നമ്പർ വിജ്ഞാപന പ്രകാരം മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പൽ കൌണ്‍സില്‍     നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ  നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 40 ആയി നിശ്ചയിച്ചിട്ടുള്ളതും, അതിന്‍റെ അടിസ്ഥാനത്തിൽ പ്രസ്തുത മുനിസിപ്പാലിറ്റിയെ  അത്രയും വാര്‍ഡുകളായി വിഭജിക്കുന്നതിനും, അപ്രകാരമുള്ള വാർഡുകളുടെ അതിര്‍ത്തികള്‍ നിർണ്ണയിക്കുന്നതിനുമുള്ള കരട്  നിര്‍ദ്ദേശങ്ങള്‍  8.11.2024 തീയതിയിലെ എസ് ഡിസി/1123/2024/എസ് ഡിസി4 നമ്പർ വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതും ; പ്രസ്തുത നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നല്‍കുന്നത്തിനു 4.12.2024 വരേ സമയം അനുവദിക്കുകയും അപ്രകാരം ലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷണ വികധയമാക്കുകയും പരാതിക്കാരേ മുഖതാവിൽ കേൾക്കുകയും അവ പരിഗണിച്ച്തീർപ്പാക്കുകയും ചെയ്തിട്ടുള്ളതാകയാല്‍; 1994-ലെ കേരള മുനിസിപ്പാലിറ്റി  ആക്റ്റിലെ69 -ാം  വകുപ്പ് പ്രകാരം മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിറ്റിയെ  ഇതിനോടൊപ്പം  ചേർത്തിട്ടുള്ള  പട്ടികയില്‍ കാണിച്ചിരിക്കും പ്രകാരം 40 വാർഡുകളായി വിഭജിച്ച്   അതിര്‍ത്തികൾ നിർണ്ണയിച്ച് അന്തിമ ഉത്തരവു പുറപ്പെടുവിക്കുന്നു.

Images
wardmap